5:32 pm - Sunday November 26, 9572

‘സൂപ്പറായി’ വിജയിച്ച് ന്യൂസീലന്‍ഡ് മണ്ണില്‍ ചരിത്രമെഴുതി ഇന്ത്യ

Editor

ഹാമില്‍ട്ടണ്‍: സൂപ്പര്‍ ഓവറില്‍ ‘സൂപ്പറായി’ വിജയിച്ച് ന്യൂസീലന്‍ഡ് മണ്ണില്‍ ചരിത്രമെഴുതി ഇന്ത്യ. നിശ്ചിത ഓവറില്‍ സമനില ആയതോടെസൂപ്പര്‍ ഓവറിലേക്ക് മത്സരം നീണ്ടു. ന്യൂസീലന്‍ഡിനായി ക്രീസിലെത്തിയത് മാര്‍ട്ടിന്‍ ഗപ്റ്റിലും കെയ്ന്‍ വില്ല്യംസണും. ഇരുവരും ജസ്പ്രീത് ബുംറ എറിഞ്ഞ ഓവറില്‍ നേടിയത് 17 റണ്‍സ്. ഇതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 18 റണ്‍സ് ആയി.

ഈ ലക്ഷ്യത്തിലേക്ക് ഇന്ത്യക്കായി ക്രീസിലെത്തിയത് രോഹിത് ശര്‍മ്മയും കെ.എല്‍ രാഹുലും. ന്യൂസീലന്‍ഡിന്റെ ഓവര്‍ എറിയാനെത്തിയത് ടിം സൗത്തി. ആദ്യ പന്തുകളില്‍ മുട്ടിക്കളിച്ചതോടെ ഇന്ത്യക്ക് അസാന രണ്ട് പന്തില്‍ വിജയിക്കാന്‍ 10 റണ്‍സ് വേണമെന്നായി. എന്നാല്‍ രോഹിത് വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. സൗത്തിയുടെ അഞ്ചും ആറും പന്തുകള്‍ സിക്സിലേക്ക് പായിച്ച് രോഹിത് ഇന്ത്യയുടെ സൂപ്പര്‍ മാന്‍ ആയി. ഇന്ത്യക്ക് ചരിത്ര വിജയം, ന്യൂസീലന്‍ഡ് മണ്ണില്‍ ആദ്യ ട്വന്റി-20 പരമ്പര. അഞ്ചു ട്വന്റി-20 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് ട്വന്റി-20യിലും ഇന്ത്യ വിജയിച്ചിരുന്നു.

അവസാന ഓവറില്‍ ഒമ്പത് റണ്‍സ് വിജയിക്കാന്‍ വേണ്ടിയിരുന്ന ന്യൂസീലന്‍ഡിനെ മുഹമ്മദ് ഷമി പിടിച്ചുകെട്ടി. എട്ടു റണ്‍സെടുക്കാനെ കിവീസിന് കഴിഞ്ഞുള്ളു.ആദ്യ പന്തില്‍ റോയ് ടെയ്ലര്‍ സിക്സ് അടിച്ചെങ്കിലും മൂന്നാം പന്തില്‍ കെയ്ന്‍ വില്ല്യംസണെ പുറത്താക്കി ഷമി ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. കെ.എല്‍ രാഹുലിന്റെ ക്യാച്ചില്‍ പുറത്താകുമ്പോള്‍ വില്ല്യംസണ്‍ നേടിയത് 48 പന്തില്‍ 95 റണ്‍സ്. പിന്നീട് ക്രീസിലെത്തിയ ടിം സെയ്ഫേര്‍ട്ട് നാലാം പന്ത് മിസ്സ് ആക്കിയപ്പോള്‍ അഞ്ചാം പന്തില്‍ സിംഗിളെടുത്തു. ഇതോടെ ആറാം പന്തില്‍ ന്യൂസീലന്‍ഡിന് വിജയിക്കാന്‍ ഒരൊറ്റ റണ്‍ എന്ന നിലയിലായി. എന്നാല്‍ ക്രിസീലുണ്ടായിരുന്ന ടെയ്ലറെ ബൗള്‍ഡാക്കി ഷമി മത്സരം സമനിലയിലെത്തിച്ചു.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

രണ്ടാം ട്വന്റി 20യില്‍ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

ലോറസ് സ്‌പോര്‍ടിങ് മൊമന്റ് പുരസ്‌കാരം ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ