ജാവലിന്‍ ത്രോയില്‍ വെള്ളി മെഡലും നേടി സിംഗപ്പൂര്‍ മാസ്റ്റേഴ്സ്: കോന്നി താലൂക്ക് ഓഫീസ് ജീവനക്കാരി കെ.പി ലാലിക്ക് രണ്ട് സ്വര്‍ണ മെഡല്‍
കോന്നി :സിംഗപ്പൂര്‍ മാസ്റ്റേഴ്സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം കെ.പി. ലാലി ഷോട്ട്പുട്ടിലും ഡിസ്കസ് ത്രോയിലും സ്വര്‍ണമെഡലും ജാവലിന്‍ ത്രോയില്‍ വെള്ളി മെഡലും നേടി. കോന്നി താലൂക്ക് ഓഫീസ് ജീവനക്കാരിയാണ് കെ.പി. ലാലി.
മഹാരാഷ്ട്രയിലെ നാസിക്കില്‍ നടന്ന നാഷണല്‍ മാസ്റ്റേഴ്സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ഡിസ്കസ് ത്രോയില്‍ സ്വര്‍ണമെഡലും ഷോട്ട്പുട്ടില്‍ വെള്ളി മെഡലും ലാലി നേടിയിരുന്നു. ഇതിനു പുറമേ കോഴിക്കോട് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, ജാവലിന്‍ത്രോ, ഹാമര്‍ ത്രോ എന്നിവയില്‍ നാല് സ്വര്‍ണ മെഡലും നേടി. പത്തനംതിട്ടയില്‍ നടന്ന മാസ്റ്റേഴ്സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ഷോട്ട്പുട്ട്, ഡിസ്കസ്ത്രോ, ജാവലിന്‍ത്രോ എന്നിവയിലും സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയിരുന്നു.
അടൂര്‍ ഏനാത്ത് ആലുവിള തെക്കേതില്‍ എന്‍. സുധര്‍മ്മനാണ് ലാലിയുടെ ഭര്‍ത്താവ്. തിരുവനന്തപുരം ഐഎസ്ആര്‍ഒയില്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായ എസ്. സുലാല്‍ മകനും എസ്. ലുലു മകളുമാണ്.
Your comment?