മസ്‌കത്ത്: ബഹ്റൈന്‍ ആസ്ഥാനമായുള്ള ഗള്‍ഫ് എയര്‍ വിമാന കമ്പനി സലാലയിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. ഖരീഫ് സഞ്ചാരികളെ ലക്ഷ്യം വെച്ചാണ് പുതിയ സര്‍വീസ്. ബഹ്റൈന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും സലാല രാജ്യാന്തര വിമാനത്തളത്തിലേക്ക് ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 14 വരെയുള്ള ദിവസങ്ങളില്‍ സര്‍വീസ് നടത്തുമെന്ന് ഗള്‍ഫ് എയര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ക്രെസിമിര്‍ കുക്കോ പറഞ്ഞു.
ജിസിസി രാഷ്ട്രങ്ങളില്‍ നിന്നും സലാലയില്‍ സന്ദര്‍ശനത്തിനെത്തുന്ന ഗള്‍ഫ് പൗരന്‍മാരുടെയും പ്രവാസികളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുവരികയാണ്. ബഹ്റൈനില്‍ നിന്നുള്ള സഞ്ചാരികളില്‍ ഉള്‍പ്പടെ വര്‍ധനവുണ്ടായി. ഗള്‍ഫ് എയര്‍ സര്‍വീസ് ആരംഭിക്കുന്നതോടെ കൂടുതല്‍ പേരെ സലാലയിലേക്ക് ആകര്‍ഷിക്കാനാകും.
2018ല്‍ 826,000 പേരാണ് സലാല സന്ദര്‍ശനത്തിനെത്തിയത്. യുഎഇ (76,000), സൗദി അറേബ്യ (53,700), ബഹ്റൈന്‍ (8,700), കുവൈത്ത് (6,200), ഖത്തര്‍ (8,300) എന്നിങ്ങനെയാണ് ജിസിസി രാഷ്ട്രങ്ങളില്‍ നിന്നെത്തിയ സഞ്ചാരികളുടെ എണ്ണം. ബാക്കിയുള്ളവര്‍ ഒമാനില്‍ നിന്നുള്ള സ്വദേശികളും വിദേശികളുമായിരുന്നു.
Your comment?