മസ്‌കത്ത്: മസ്‌കത്ത് വിമാനത്താവളത്തില്‍ സൗജന്യ പാര്‍ക്കിംഗ് സമയ പരിധി ദീര്‍ഘിപ്പിച്ചു. പത്തു മിനുറ്റു വരെ ടെര്‍മിനലുകള്‍ക്ക് മുന്‍വശത്ത് പാര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. യാത്രക്കാരുമായി എത്തുന്നവര്‍ക്കും യാത്രക്കാരെ തേടിയെത്തുന്നവര്‍ക്കുമാണ് അധിക സമയ ആനുകൂല്യം ലഭിക്കുകയെന്ന് ഒമാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍, കള്ള ടാക്സികള്‍ക്കെതിരെ നടപടി തുടരും. വിമാനത്താവളങ്ങളിലേക്ക് യാത്രാ സൗകര്യമൊരുക്കി നിരക്ക് ഈടാക്കുന്ന അനധികൃത ടാക്സി ഡ്രൈവര്‍മാരില്‍ നിന്നും 200 റിയാല്‍ പിഴ ഈടാക്കും. പിഴ നടപടി സ്വീകരിക്കുമെന്ന് കാണിച്ച് വിമാനത്താവളത്തില്‍ ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, വിമാനത്താവളത്തില്‍ നിന്നും ആളുകളെ പിക്ക് ചെയ്യുന്നതിന് ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്തിന് മാത്രമാണ് അനുമതിയുള്ളത്. മുവാസലാത്ത് ടാക്സി, ബസ് സര്‍വീസുകള്‍ വിമാനത്താവളത്തില്‍ ലഭ്യമാക്കിയതായും ഗതാഗത, വാര്‍ത്താ വിനിമയ മന്ത്രാലയം വ്യക്തമാക്കി.
Your comment?