5:32 pm - Sunday November 25, 5218

കെ.എസ്.ആര്‍.ടി.സിയുടെ വോള്‍വോ ബസ് വഴിമുടക്കി

Editor

 

വൈത്തിരി: കെഎസ്ആര്‍ടിസി വഴിയില്‍ കുടുങ്ങിയതോടെ താമരശേരി ചുരത്തില്‍ ഗതാഗതം മുടങ്ങി. ഗതാഗത തടസം നേരിട്ടിട്ട് മണിക്കൂറുകള്‍ പിന്നിട്ടു. രാവിലെ ആറു മണിയോടെ കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ് ഏഴാം വളവില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് താമരശേരി ചുരത്തിലൂടെയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടത്. പുലര്‍ച്ചെ ഇവിടെ ഒരു കാര്‍ കത്തിയിരുന്നു. ഇതേത്തുടര്‍ന്നും രണ്ട് മണിക്കൂര്‍ ഗതാഗതം മുടങ്ങിയിരുന്നതായി യാത്രക്കാര്‍ പറയുന്നു. ഈ കാര്‍ കിടന്നതിനാല്‍ വളവില്‍ ബസ് ഒടിച്ചെടുക്കാന്‍ പറ്റിയില്ലെന്നാണ് അനൗദ്യോഗിക വിശദീകരണം.

കെഎസ്ആര്‍ടിസി താമരശ്ശേരി ഗാരേജില്‍ നിന്നും മെക്കാനിക്കുകള്‍ വാഹനം നീക്കം ചെയ്യാന്‍ പുറപ്പെട്ടിട്ടുണ്ട്. ഇവര്‍ എത്തിയാലേ എന്തെങ്കിലും ചെയ്യാനാകൂ. അധികൃതര്‍ യാതൊരു സഹായങ്ങളും ചെയ്തില്ലെന്നു യാത്രക്കാര്‍ പരാതിപ്പെട്ടു. വാഹനങ്ങളിലെ യാത്രക്കാര്‍ പുറത്തിറങ്ങി നില്‍ക്കുകയാണ്. ചെറിയ വാഹനങ്ങള്‍ മാത്രം ഘട്ടം ഘട്ടമായി കടത്തിവിടുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ വളവുകയില്‍ ചരക്കു ലോറികള്‍ കേടുവന്നതിനെ തുടര്‍ന്നു ഗതാഗതം താറുമാറായിരുന്നു.

 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റില്‍ ഇനി വനിതകളുടെ സേവനവും

കാറും ഒമനിവാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയത് ഒരുമണിക്കൂര്‍ കഴിഞ്ഞ്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ