അടൂര്‍:ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് ജില്ലയിലെ ഖാദി ബോര്‍ഡിന്റെ ഷോറൂമുകളില്‍ ഖാദി ഗ്രാമ വ്യവസായ ഉത്പന്നങ്ങളുടെ പ്രത്യേക വിപണന മേള തുടങ്ങി. ഈമാസം ഏഴു വരെ ഖാദി ഗ്രാമ വ്യവസായ ഉത്പന്നങ്ങള്‍ 10 ശതമാനം സ്പെഷല്‍ റിബേറ്റ് ഉള്‍പ്പെടെ 30 ശതമാനം റിബേറ്റില്‍ ലഭിക്കും. റാന്നി, പത്തനംതിട്ട, അടൂര്‍, ഇലന്തൂര്‍ എന്നിവിടങ്ങളിലാണ് ഖാദി ബോര്‍ഡിന്റെ നേരിട്ടുള്ള ഷോറൂം പ്രവര്‍ത്തിക്കുന്നത്.
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസും പരിസരവും ജീവനക്കാരുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. ഖാദി ഉത്പാദന കേന്ദ്രങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും പരിസരം ശുചിയാക്കുന്നതിനും യൂണിറ്റുകളുടെ ചുമതലയുള്ള ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in BUSINESS
Your comment?