ആലിബാബയുടെ പിന്തുണയുളള പേടിഎം മാള്‍ ഇപ്പോള്‍ പത്ത് പ്രാദേശിക ഭാഷകളില്‍. ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, ഗുജറാത്തി, മറാത്തി, ബംഗാളി, മലയാളം, ഒറിയ, പഞ്ചാബി എന്നീ ഭാഷകളേയാണ് പേടിഎം മാള്‍ പിന്തുണയ്ക്കുന്നത്.
30 മുതല്‍ 40% വരെയുളള ഉപഭോക്താക്കളുടെ വര്‍ദ്ധനവ് എന്ന ഉദ്ദേശത്തിലാണ് പുതിയ സംവിധാനം. ഇതിനു മുന്‍പ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഇംഗ്ലീഷ് ഭാഷയില്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്.
മറ്റു ഇ-കൊമേഴ്സ് സൈറ്റുകളുമായി മത്സരിച്ച് നഗരങ്ങളിലും പട്ടണങ്ങളിലും 60% വില്‍പന നടത്തി മൂന്നാം സ്ഥാനത്താണിപ്പോള്‍ പേടിഎം മാള്‍. ഇനിമുതല്‍ ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം അവരുടെ ഭാഷയില്‍ ഷോപ്പിങ്ങ് നടത്താന്‍ കഴിയും. പങ്കാളിത്ത റീട്ടെയിലര്‍മാരെ പുതിയ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ വേണ്ടിയാണിതെന്ന് പേടിഎം മാള്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അമിത് സിന്‍ഹ പറഞ്ഞു.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in BUSINESS
Your comment?