ഇന്ത്യ കുതിക്കുകയാണ്. അതിവേഗ ഇന്റര്‍നെറ്റിനായി ടെലികോം കമ്പനികള്‍ 2ജിയില്‍ നിന്നും 3ജിയിലേക്കും അവിടുന്ന് 4ജിയിലേക്കുമുള്ള മാറ്റം അതിവേഗമായിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും തീരുന്നില്ല .5ജി നെറ്റ്വര്‍ക്ക് ഉടനടി അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനികള്‍. ജിയോയും എയര്‍ടെല്ലും തന്നെയായിരുക്കും വിപണി കീഴടക്കാന്‍ 5ജിയുമായെത്തുന്നത്.
മള്‍ട്ടിപ്പിള്‍ ഇന്‍പുട്ട് മള്‍ട്ടിപ്പിള്‍ ഔട്ട്പുട്ട് അഥവാ മിമോ എന്ന സാങ്കേതിക വിദ്യയെയാണ് ഇതിനായി എയര്‍ടെല്‍ കൂട്ടുപിടിക്കുന്നത്. വരാനിരിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യയുടെ മുന്നോടിയും അടിത്തറയുമാണ് മിമോ.
ഇതൊരു ഹരിത സാങ്കേതിക വിദ്യയും കൂടിയാണ്. 5ജി പിന്തുണയ്ക്കുന്ന സ്മാര്‍ട്ട് ഫോണുകളിലൂടെ മാത്രമേ വേഗത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനാവൂ. അതിനായി നമുക്ക് കാത്തിരിക്കാം.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in BUSINESS
Your comment?