അടൂര്‍ : ഇന്നലെ ഉദ്ഘാടനം നടന്ന വാച്ച് കട അടയ്ക്കാഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമൊഴിച്ചാല്‍ യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അടൂരില്‍ പൊതുവെ സമാധാനപരമായിരുന്നു. കടകമ്പോളങ്ങള്‍ എല്ലാം അടഞ്ഞു കിടന്നു. കെഎസ്ആര്‍ടിസി അടൂര്‍ ഡിപ്പോയില്‍ നിന്നു രാവിലെ മൂന്നു സര്‍വീസുകള്‍ നടത്തിയെങ്കിലും ഹര്‍ത്താലനുകൂലികള്‍ എത്തി തടഞ്ഞതിനെ തുടര്‍ന്ന് പിന്നീട് സര്‍വീസുകള്‍ അയച്ചില്ല. സ്വകാര്യ ബസുകളും ഓട്ടോ–ടാക്‌സി–വാനും നിരത്തിലിറങ്ങിയില്ല.
എന്നാല്‍, അത്യാവശ്യം സ്വകാര്യ വാഹനങ്ങള്‍ ഓടിയിരുന്നു. ഭൂരിഭാഗം ജീവനക്കാരും എത്താത്തതിനെ തുടര്‍ന്നു സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനവും നിലച്ചിരുന്നു. താലൂക്ക് ഓഫിസില്‍ 70 പേരില്‍ 25 പേര്‍ മാത്രമാണ് ഹാജരായത്. ആര്‍ഡി ഓഫിസിലും പകുതിയിലേറെ ജീവനക്കാരും ഹാജരായില്ല. ഹര്‍ത്താലിന്റെ ഭാഗമായി കോണ്‍ഗ്രസ് ഭവനു മുന്‍പില്‍ നിന്നാരംഭിച്ച യുഡിഎഫ് പ്രകടനം റവന്യു ടവര്‍, പഴയ സ്വകാര്യ ബസ് സ്റ്റാന്‍ഡ് വഴി പാര്‍ഥസാരഥി ജംക്ഷനില്‍ എത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്.
പാര്‍ഥസാരഥി ജംക്ഷനു സമീപം ഇന്നലെ സിനിമാതാരം മുകേഷ് എംഎല്‍എ ഉദ്ഘാടനം നടത്തി പോയതിനു പിന്നാലെയാണ് യുഡിഎഫ് പ്രകടനം എത്തിയതും വാച്ചുകട അടയ്ക്കാഞ്ഞതിനെ തുടര്‍ന്നു സംഘര്‍ഷമുണ്ടായതും. തുറന്നു വച്ചിരുന്ന വാച്ചുകടയിലേക്ക് പ്രകടനക്കാര്‍ ഇരച്ചു കയറി കടയ്ക്കു മുന്‍പില്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി അലങ്കരിച്ചിരുന്ന പൂക്കളും ബലൂണുകളുമൊക്കെ നശിപ്പിക്കുകയും ചെയ്തു. പൊലീസും യുഡിഎഫ് നേതാക്കളും ഇടപ്പെട്ട് പ്രകടനക്കാരെ ശാന്തരാക്കിയതിനാല്‍ വലിയ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല.പിന്നീട് കെഎസ്ആര്‍ടിസി ജംക്ഷനിലേക്കു നീങ്ങിയ പ്രകടനക്കാര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ എത്തി സര്‍വീസുകള്‍ അയയ്ക്കുന്നതും തടഞ്ഞു. തുടര്‍ന്ന് ജംക്ഷനിലെ എസ്ബിഐ ശാഖയും പ്രകടനക്കാര്‍ എത്തി അടപ്പിച്ചു.
ഡിവൈഎസ്പി എസ്. റഫീക്, എസ്‌ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അടൂര്‍ ടൗണില്‍ ക്യാംപ് ചെയ്തിരുന്നു. യുഡിഎഫിന്റെ പ്രകടത്തിന് തേരകത്ത് മണി, തോപ്പില്‍ ഗോപകുമാര്‍, ഏഴംകുളം അജു, പഴകുളം ശിവദാസന്‍, ഉമ്മന്‍ തോമസ്, എസ്. ബിനു, ബിജു വര്‍ഗീസ്, മണ്ണടി രാജു, പൊടിമോന്‍, ബിജിലി ജോസഫ്, മനു തയ്യില്‍, ഡി. ശശികുമാര്‍, എം. അലാവുദ്ദീന്‍, അടൂര്‍ മോഹന്‍ദാസ്, മേലൂട് അഭിലാഷ്, സുധ പത്മകുമാര്‍, ബിന്ദുകുമാരി, ഇ.എ. ലത്തീഫ്, സാലു ജോര്‍ജ്, ജോയി ജോര്‍ജ്, സുധാകരന്‍, കണ്ണപ്പന്‍, ജോസ് പെരിങ്ങനാട്, ആനന്ദപ്പള്ളി സുരേന്ദ്രന്‍, മുണ്ടപ്പള്ളി സുഭാഷ്, മുണ്ടപ്പള്ളി അനില്‍, തൗഫീക് രാജന്‍, ഷെല്ലി ബേബി, ടോം തങ്കച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് ബിജെപിയും ഹര്‍ത്താലിന്റെ ഭാഗമായി പ്രകടനം നടത്തി. എം.ജി. കൃഷ്ണകുമാര്‍, അനില്‍ നെടുമ്പള്ളില്‍, സി. ശരത്, രൂപേഷ് അടൂര്‍, പൊരിയക്കോട് വിജയകുമാര്‍, ഗോപന്‍ മിത്രപുരം, അനില്‍ വിശ്വനാഥന്‍, രാജമ്മ, രജനി, ഡി. അജിത്, ശശിധരക്കുറുപ്പ്, ദേവന്‍ കൈതയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Your comment?