അടൂര്‍ :ചെങ്ങന്നൂര്‍ സെന്റ് തോമസ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയുടെ നേതൃത്വത്തില്‍ ചെറുതും വലുതുമായ റോക്കറ്റുകളുടെ വിക്ഷേപണവും ഇതുമായി ബന്ധപ്പെട്ട ശില്‍പശാലയും 10ന് കോളജില്‍ നടക്കും. രാവിലെ 10ന് ശില്‍പശാല ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒന്നു മുതലാണ് റോക്കറ്റ് വിക്ഷേപണം നടക്കുന്നത്.
ആറാം ക്ലാസ് മുതല്‍ 10–ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ചെറിയ റോക്കറ്റുകളുടെ പഠനവും ഐടിഐ–പോളിടെക്‌നിക്–എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് വലിയ റോക്കറ്റുകളുടെ പഠനവുമാണ് ശില്‍പശാലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റോക്കറ്റ് വിക്ഷേപണം കാണാന്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉച്ചയ്ക്ക് ഒന്നിന് അവസരമൊരുക്കിയിട്ടുണ്ടെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സന്തോഷ് സൈമണ്‍, അസിസ്റ്റന്റ് പ്രഫസര്‍ ജോഷ് ബാബു ജോര്‍ജ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ഉണ്ണിപ്പിള്ള എന്നിവര്‍ പറഞ്ഞു. ഫോണ്‍: 9447992491.
Your comment?