പള്ളിയുടെ ഓഡിറ്റോറിയത്തിന്റെ ഗേറ്റിനിടയില്‍ പട്ടി കുടുങ്ങി

Editor

അടൂര്‍: കണ്ണങ്കോട് പള്ളിയുടെ ഓഡിറ്റോറിയത്തിന്റെ ഗേറ്റിനിടയില്‍ പട്ടി കുടുങ്ങി. കഴിഞ്ഞ ദിവസത്തെ കല്യാണത്തിന്റെ ബാക്കി വല്ലതും കിട്ടുമോ എന്ന് അറിയാനായി തപ്പിവന്ന തെരുവ് നായയാണ് ഗേറ്റിന്റെ ഇടയില്‍ കുടുങ്ങിയത്. സംഭവം കണ്ട പള്ളിയിലെ ജീവനക്കാര്‍ക്ക് പട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.അടൂര്‍ ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിച്ചത് അനുസരിച്ച് സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ അജി ഖാന്‍ യൂസഫ്, ഓഫീസര്‍മാരായ ശ്രീജിത്ത്, പ്രജോഷ്, സജാദ്, അനീഷ് കുമാര്‍, എന്നിവരുടെ ടീം ഗേറ്റിന്റെ കമ്പി മുറിച്ച് മാറ്റി പട്ടിയെ രക്ഷപ്പെടുത്തി.

 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

SNDPയൂത്ത് മൂവ്‌മെന്റ് നെല്ലിമുകള്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ പഠനോപകരണ വിതരണം

ജര്‍മന്‍ ഷെപ്പേര്‍ഡ് ആണെങ്കിലെന്താ? പുഴുവരിച്ചാല്‍ ഉപേക്ഷിക്കും: മുണ്ടപ്പളളിയില്‍ ഉപേക്ഷിക്കപ്പെട്ട ജര്‍മന്‍ ഷെപ്പേര്‍ഡിന് തുണയായി കടയിലെ ജീവനക്കാരി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ