കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ അന്തരിച്ചു
മസ്‌കത്ത് :കുണ്ടറ, പേരയം സ്വദേശി ഗ്രേസ് കോട്ടേജില്‍ സെബാസ്റ്റ്യന്‍ ഐസക് മകന്‍ സാബു ഐസക് (46) ഹൃദയാഘാതം മൂലം അന്തരിച്ചു. അല്‍ നഖ്‌വാ എല്‍എല്‍സി എന്ന സ്ഥാപനം നടത്തിവരികയായിരുന്ന സാബു ഐസക് ഒരു മാസത്തില്‍ ഏറെയായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. പരിശോധനയില്‍ കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഭൗതികശരീരം നാട്ടില്‍ കൊണ്ടു പോയി സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മാതാവ്: പേരയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ ഐസ്‌ക്, ഭാര്യ: ജാക്വിലിന്‍ സാബു (മിനി). മക്കള്‍: നിമിത, നോയല്‍.
Your comment?