ഖത്തറിന്റെ ഒളിംപിക്സ് ചരിത്രത്തില്‍ സുവര്‍ണ തിളക്കം
ദോഹ: ഖത്തറിന്റെ ഒളിംപിക്സ് ചരിത്രത്തില്‍ സുവര്‍ണ തിളക്കം. ടോക്കിയോയില്‍ നടക്കുന്ന ഒളിംപിക്സില്‍ ഭാരോദ്വഹനത്തില്‍ ഖത്തറിന്റെ ഫരേസ് ഇബ്രാഹിം സ്വര്‍ണം നേടി.
96 കിലോഗ്രാം വിഭാഗത്തില്‍ 402 കിലോഗ്രാം ഭാരം ഉയര്‍ത്തി ഒളിംപിക്സ് റെക്കോര്‍ഡ് സ്വന്തമാക്കിയാണ് ഫരേസ് സ്വര്‍ണം നേടിയത്. വെനിന്സുലയുടെ കെയ്മോദര് വല്ലെനില്ല സാന്‍ചെസ് വെള്ളിയും ജോര്‍ജിയയുടെ ആന്റണ്‍ പ്ലിസ്നോയി വെങ്കലവും നേടി.
ഖത്തറിന്റെ ഒളിംപിക്സ് ചരിത്രത്തിലേയ്ക്ക് ആദ്യ സ്വര്‍ണമെത്തിയതോടെ ടോക്കിയോ ഒളിംപിക്സിന്റെ മെഡല്‍ പട്ടികയില്‍ ഖത്തര്‍ 40-ാം സ്ഥാനത്തെത്തി. ആറാമത് ഖത്തര്‍ രാജ്യാന്തര ഭാരോദ്വഹന കപ്പിലെ മികച്ച പ്രകടനത്തിലൂടെയാണ് ഫരേസ് ഒളിംപിക്സിലേക്ക് എത്തിയത്.
Your comment?