കേരളത്തില്‍ കോവിഡ് വാക്‌സീന്‍ വിതരണം പ്രതിസന്ധിയിലേക്ക്
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വാക്‌സീന്‍ വിതരണം പ്രതിസന്ധിയിലേക്ക്. നിലവില്‍ കൈവശമുള്ള ഒന്നര ലക്ഷത്തോളം ഡോസ് വാക്‌സീന്‍ ഇന്നു വിതരണം ചെയ്താല്‍ നാളെ മുതല്‍ കുത്തിവയ്പ് നിര്‍ത്തി വയ്‌ക്കേണ്ടി വരും. ഇന്നും നാളെയും വാക്‌സീന്‍ ലഭിക്കാനുള്ള സാധ്യതയില്ല. കേരളത്തിന് അടുത്ത ഘട്ടം വാക്‌സീന്‍ 29ന് ലഭ്യമാക്കുമെന്നാണു കേന്ദ്രം അറിയിച്ചത്.
ഞായറാഴ്ച കുത്തിവയ്പ് കേന്ദ്രങ്ങള്‍ കുറവായതിനാലാണ് ഇന്നത്തേക്ക് ഇത്രയെങ്കിലും ബാക്കി വന്നത്. വാക്‌സീന്‍ ക്ഷാമം മൂലം ഇന്നു വിതരണ കേന്ദ്രങ്ങളുടെ എണ്ണം കുറച്ചേക്കും.
കേരളത്തില്‍ 18 വയസ്സിനു മുകളിലുള്ള 1.48 കോടി പേര്‍ ഇപ്പോഴും ആദ്യ ഡോസിനു കാത്തിരിക്കുകയാണ് . 45 വയസ്സിനു മുകളിലുള്ള 27 ലക്ഷം പേര്‍ക്ക് ഇതുവരെ ഒരു ഡോസ് വാക്‌സീന്‍ പോലും ലഭിച്ചിട്ടില്ല. 70 ലക്ഷത്തിലേറെ പേര്‍ക്ക് ഒരു ഡോസ് കിട്ടി; രണ്ടാം ഡോസിനായി കാത്തിരിക്കുകയാണ്. ആകെ 1.13 കോടി ആളുകളാണ് ഈ വിഭാഗത്തിലുള്ളത്. 18-44 പ്രായപരിധിയിലുള്ള ഒന്നര കോടി പേരില്‍ ആദ്യ ഡോസ് ലഭിച്ചത് 29 ലക്ഷം പേര്‍ക്കാണ്. രണ്ടു ഡോസും ലഭിച്ചത് രണ്ടര ലക്ഷം പേര്‍ക്കും.
Your comment?