5:32 pm - Tuesday November 24, 9389

ഒരു ലക്ഷത്തിലേറെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രണ്ടാം ഡോസ് വാക്‌സീന്‍ ലഭിച്ചില്ല

Editor

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വാക്‌സിനേഷന്‍ തുടങ്ങി 6 മാസം കഴിഞ്ഞിട്ടും ഒരു ലക്ഷത്തിലേറെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രണ്ടാം ഡോസ് വാക്‌സീന്‍ ലഭിച്ചില്ല. കോവിഡിനെ പ്രതിരോധിക്കാന്‍ രണ്ടു ഡോസും നിര്‍ബന്ധമാണെന്നിരിക്കെ ദിവസേനയെന്നോണം 50 മുതല്‍ 100 ആരോഗ്യപ്രവര്‍ത്തകര്‍ വരെ കോവിഡ് ബാധിതരാകുന്നതിന്റെ കാരണങ്ങളിലൊന്ന് രണ്ടാം ഡോസിന്റെ കുറവാണെന്ന് വിദഗ്ധര്‍ പറയുന്നു. പൊലീസ് ഉള്‍പ്പെടെയുള്ള കോവിഡ് മുന്‍നിര പ്രവര്‍ത്തകരിലും ഏതാണ്ട് ഒരുലക്ഷം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സീന്‍ ലഭിച്ചിട്ടില്ല.

ആരോഗ്യവകുപ്പിന്റെ കണക്കു പ്രകാരം ആദ്യ ഡോസ് വാക്‌സീന്‍ എടുത്ത ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം 5.45 ലക്ഷം. ഇതുവരെ രണ്ടാം ഡോസ് ലഭിച്ച ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം 4.42 ലക്ഷം. ഇനി ലഭിക്കാനുള്ളവര്‍ 1.03 ലക്ഷം. എറണാകുളത്ത് ഏതാണ്ട് 17,000 ആരോഗ്യപ്രവര്‍ത്തകര്‍ രണ്ടാം ഡോസ് എടുക്കാനുണ്ട്. തിരുവനന്തപുരത്ത് 15,000, മലപ്പുറത്തും കോഴിക്കോട്ടും 10,000 വീതം ആരോഗ്യപ്രവര്‍ത്തകര്‍ ബാക്കിയുണ്ട്.

ആരോഗ്യവകുപ്പിന്റെ കണക്കു പ്രകാരം 5.57 ലക്ഷം മുന്‍നിര പ്രവര്‍ത്തകര്‍ക്ക് ആദ്യ ഡോസ് ലഭിച്ചപ്പോള്‍ രണ്ടു ഡോസും ലഭിച്ചവര്‍ 4.49 ലക്ഷം പേര്‍ മാത്രം. തിരുവനന്തപുരം ജില്ലയില്‍ മാത്രം രണ്ടാം ഡോസ് ലഭിക്കാതെ 17,000 മുന്‍നിര പ്രവര്‍ത്തകരുണ്ട്.

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

മൂന്ന് ദിവസം ബക്രീദ് ഇളവുകള്‍: 24 മണിക്കൂറും നിരീക്ഷണം

സംസ്ഥാനത്ത് ശനിയാഴ്ച 4,53,339 പേര്‍ക്ക് വാക്സീന്‍ നല്‍കി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ