മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ് ടോക്കിയോ ഒളിംപിക്‌സില്‍ മത്സരിക്കും
തിരുവനന്തപുരം: മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ് ടോക്കിയോ ഒളിംപിക്‌സില്‍ മത്സരിക്കും. 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ ഇനത്തിലാണ് സജന്‍ യോഗ്യത നേടിയത്. ഇതോടെ ഒളിംപിക്‌സില്‍ നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമായി സജന്‍ പ്രകാശ്. റോമില്‍ നടന്ന യോഗ്യതാ ചാംപ്യന്‍ഷിപ്പില്‍ 1 മിനിറ്റ് 56.38 സെക്കന്‍ഡില്‍ വിജയിച്ചാണ് നേട്ടം.
കഴിഞ്ഞ ആഴ്ച ബെല്‍ഗ്രേഡില്‍ നടന്ന മത്സരത്തില്‍ സ്വന്തം പേരിലുള്ള ദേശീയ റെക്കോര്‍ഡും സജന്‍ തിരുത്തിയിരുന്നു. 2016ലെ റിയോ ഒളിംപിക്‌സില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ ഇനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സജന്‍ മത്സരിച്ചിരുന്നു.ഇന്ത്യന്‍ നീന്തലിന്റെ ചരിത്രമുഹൂര്‍ത്തമാണിതെന്ന് സ്വിമ്മിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു.
Your comment?