മൂന്നാം വിവാഹത്തിനൊരുങ്ങിയ പുരോഹിതന്റെ ജനനേന്ദ്രിയം രണ്ടാം ഭാര്യ വെട്ടിമാറ്റി

Editor

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മൂന്നാം വിവാഹത്തിനൊരുങ്ങിയ പുരോഹിതന്റെ ജനനേന്ദ്രിയം രണ്ടാം ഭാര്യ വെട്ടിമാറ്റി. ആക്രണത്തില്‍ മാരകമായി പരിക്കേറ്റ പുരോഹിതന്‍ രക്തം വാര്‍ന്ന് മരിച്ചു. സംഭവത്തില്‍ രണ്ടാം ഭാര്യയ്‌ക്കെതിരേ പോലീസ് കേസെടുത്തു.

മുസാഫര്‍ നഗറിലെ ശിഖര്‍പുര്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. പുരോഹിതനായ മൗലവി വഖില്‍ അഹമ്മദാണ്(57) രണ്ടാം ഭാര്യയായ ഹസ്രയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രണ്ട് ഭാര്യമാര്‍ നിലനില്‍ക്കെ വഖില്‍ മൂന്നാം വിവാഹത്തിനൊരുങ്ങിയതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

മൂന്നാത് വിവാഹം കഴിക്കാനുള്ള വഖിലിന്റെ തീരുമാനത്തെ ചൊല്ലി ദമ്പതിമാര്‍ക്കിടയില്‍ വഴക്കുണ്ടായിരുന്നു. മൂന്നാമത് വിവാഹം കഴിക്കരുതെന്ന് ഹസ്ര നിരന്തരം ഭര്‍ത്താവിനോട് അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും ഇയാള്‍ ചെവികൊണ്ടില്ല. തുടര്‍ന്നാണ് വ്യാഴാഴ്ച വൈകിട്ട് വഖിലിനെ ഹസ്ര ആക്രമിച്ചത്. അടുക്കളയില്‍ ഉപയോഗിക്കുന്ന മൂര്‍ച്ചയേറിയ കത്തി കൊണ്ട് ഉറങ്ങുകയായിരുന്ന ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഹസ്ര മുറിച്ചു മാറ്റുകയായിരുന്നു. രക്തം വാര്‍ന്ന് ഇയാള്‍ മരിക്കുകയും ചെയ്തു.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഭര്‍ത്താവിന്റെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

വിവാഹം കഴിഞ്ഞ് 17-ാം വര്‍ഷം സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ