വാട്‌സ്പ്പസ്പ്പലൂടെയും ഫെയ്‌സ് ബുക്കിലൂടെയും വീഡിയോ കോള്‍ ചെയ്ത് നഗ്‌നത: യുവാവിന്റെ പരാതി

Editor

അടൂര്‍: വാട്‌സ്പ്പസ്പ്പലൂടെയും ഫെയ്‌സ് ബുക്കിലൂടെയും വീഡിയോ കോള്‍ ചെയ്ത് നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ബ്ലാക്ക് മെയില്‍ ചെയ്ത് പണം ആവശ്യപ്പെടുകയും ചെയ്തതായി യുവാവിന്റെ പരാതി. അടൂര്‍ കുന്നത്തൂക്കര  ജയകുമാര്‍ സി.നായരെയാണ് ഭീഷണിപ്പെടുത്തിയതായി പരാതിയുള്ളത്. ഒരു യുവതി തന്റെ നഗ്‌നത പ്രദര്‍ശിപ്പിച്ച ശേഷം ജയകുമാറിന്റെ മുഖം നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന മറ്റൊരു ആളിന്റെ ശരീരവുമായി ചേര്‍ത്ത് ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പട്ടത്. രണ്ടു ലക്ഷം രൂപയാണ് അവശ്യപ്പെട്ടത്. ജൂണ്‍ 17-നാണ് സംഭവം. അന്നേ ദിവസം ജയകുമാറിന്റെ ഫോണിലേക്ക് ഒരു വാട്‌സ് അപ്പ് വീഡിയോള്‍ ആദ്യം വന്നു. പരിചയമില്ലാത്ത ഫോണായതിനാല്‍ ആദ്യം ഒന്നും എടുത്തില്ല. പിന്നീട് നിരന്തരം കോള്‍ എത്തിയതോടെ ജയകുമാറിന് സംശയം തോന്നി. ഈ സംശയം ഒരു പോലീസ് ഉദ്യോഗസ്ഥനുമായി പങ്കുവച്ചു.

കോള്‍ എടുക്കുകയാണെങ്കില്‍ വീഡിയോ റിക്കോര്‍ഡ് ചെയ്യാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.ഇതുപ്രകാരം കോള്‍ എടുത്തപ്പോഴാണ് ഒരു യുവതി നഗ്‌നത പ്രദര്‍ശിപ്പിച്ചത്. ഇത്തരത്തില്‍ നഗ്‌നത പ്രദര്‍ശിപ്പിക്കാന്‍ ജയകുമാറിനോടും അവര്‍ ആവശ്യപ്പെട്ടു. പക്ഷെ ജയകുമാര്‍ ഇത് നിരസിച്ചു. അല്‍പ്പസമയം കഴിഞ്ഞ് വാട്‌സപ്പില്‍ രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ട് ഒരു സന്ദേശം എത്തി. ഇത് നിരസിച്ചതോടെ ജയകുമാറിന്റെ മുഖവും മറ്റൊരാളിന്റെ ശരീരവുമായിട്ടുള്ള നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന വീഡിയോ അയച്ചു. പണം നല്‍കിയില്ലെങ്കില്‍ ഈ വീഡിയോ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു നല്‍കും എന്ന് പറഞ്ഞു. പക്ഷെ ജയകുമാര്‍ പണം നല്‍കാന്‍ തയ്യാറാകാതെ വന്നപ്പോള്‍ വീഡിയോ ഫെയ്‌സ് ബുക്ക് മെസന്‍ജറില്‍ കൂടി അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുത്തു. 25-ഓളം പേര്‍ക്ക് ഇത്തരത്തില്‍ വീഡിയോ അയച്ചു നല്‍കിയതായി ജയകുമാര്‍ പറയുന്നു.

അബദ്ധത്തില്‍ വന്ന ഒരു വീഡിയോ കോള്‍ എടുത്ത കാരണം വലിയ മാനസിക വിഷമത്തിലാണ് യുവാവ് .സംഭവത്തെ പറ്റി അന്വേഷിക്കാന്‍ അടൂര്‍ സി.ഐയ്ക്ക് യഥാര്‍ത്ഥ വീഡിയോയും യുവതി കൃത്രിമം കാണിച്ച വീഡിയോയും നല്‍കി പരാതി നല്‍കിയിരിക്കുകയാണ് ജയകുമാര്‍.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

തറയില്‍ ഫിനാന്‍സ് ഉടമ സജി സാം പോലീസില്‍ കീഴടങ്ങി :അടൂരില്‍ 18 കേസുകള്‍

ഭര്‍ത്താവിന്റെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ