ബാര്‍ജ് ദുരന്തം: 86 മൃതദേഹങ്ങളും കിട്ടി; പഴകുളം സ്വദേശി വിവേക് സുരേന്ദ്രന്റെ മൃതദേഹം തിരിച്ചറിഞ്ഞു
മുംബൈ: ടൗട്ടേ ചുഴലിക്കാറ്റില്‍പ്പെട്ട് അറബിക്കടലില്‍ മുങ്ങിയ ബാര്‍ജിലെയും ടഗ് ബോട്ടിലെയും മുഴുവന്‍ മൃതദേഹങ്ങളും വീണ്ടെടുത്തു. ടഗ് ബോട്ടിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായും രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചതായും നാവികസേനാവൃത്തങ്ങള്‍ അറിയിച്ചു. ഒരുമൃതദേഹംകൂടി തിരിച്ചറിഞ്ഞതോടെ മരിച്ച മലയളികളുടെ എണ്ണം എട്ട് ആയി.
കടലില്‍ മുങ്ങിപ്പോയ പി-305 ബാര്‍ജിന്റെയും വരപ്രദ എന്ന ടഗ് ബോട്ടിന്റെയും സമീപത്തുനിന്ന് 70 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മഹാരാഷ്ട്രയിലെ റായ്ഗഢ്, ഗുജറാത്തിലെ വല്‍സാഡ് തീരങ്ങളില്‍നിന്ന് 16 മൃതദേഹങ്ങള്‍ കിട്ടി. 86 മൃതദേഹങ്ങളും കിട്ടിയെങ്കിലും തീരത്തടിഞ്ഞവയില്‍ ചിലത് തിരിച്ചറിഞ്ഞിട്ടില്ലാത്തതുകൊണ്ട് ഔദ്യോഗിക മരണസംഖ്യ ഇപ്പോഴും 70 ആയാണ് കണക്കാക്കുന്നത്. പത്തനംതിട്ട, അടൂര്‍ പഴകുളം സ്വദേശി വിവേക് സുരേന്ദ്രന്റെ മൃതദേഹമാണ് ബന്ധുക്കള്‍ തിങ്കളാഴ്ച തിരിച്ചറിഞ്ഞത്.
Your comment?