‘തുടരെ സിടി സ്‌കാന്‍, കാന്‍സര്‍ പോലും വരാം’:
ന്യൂഡല്‍ഹി: നേരിയ കോവിഡ് ബാധയുള്ളവര്‍ പോലും അനാവശ്യമായി സിടി സ്‌കാന്‍ എടുക്കുന്നതും ബയോമാര്‍ക്കര്‍ തോതു പരിശോധനകളെ ആശ്രയിക്കുന്നതും അപകടകരമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം.
ഒരു തവണ സിടി സ്‌കാന്‍ എടുക്കുന്നത് 300 തവണ നെഞ്ചിന്റെ എക്‌സ്‌റേ എടുക്കുന്നതിനു തുല്യമാണ്. ചെറുപ്രായത്തില്‍ തുടരെ സിടി സ്‌കാന്‍ എടുക്കുന്നതു കടുത്ത റേഡിയേഷനും ഭാവിയില്‍ കാന്‍സറിനും കാരണമാകാമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ മാധ്യമ സമ്മേളനത്തില്‍ എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
നേരിയ കോവിഡ് ബാധയുള്ളവരുടെ സിടി സ്‌കാന്‍ ഗുണകരമല്ല. സ്‌കാനില്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ തന്നെ അതു എളുപ്പം ഭേദമാകുന്നതാണ്. രക്തത്തില്‍ സിആര്‍പി, ഡിഡയമര്‍, എല്‍ഡിഎച്ച് തുടങ്ങിയ ബയോമാര്‍ക്കറുകളുടെ തോതു കണ്ടെത്താനുള്ള പരിശോധനകളും ഡോക്ടര്‍ നിര്‍ദേശിച്ചാല്‍ മാത്രമേ നടത്താവൂ എന്നും ഡോ. ഗുലേറിയ പറഞ്ഞു
Your comment?