മോന്‍ ജയിക്കും.. അത് ഞങ്ങള്‍ക്ക് കാണണം..അമ്മമാരുടെ സ്‌നേഹവായ്പില്‍ ചിറ്റയം
അടൂര്‍:മോന്‍ ജയിക്കും. അത് ഞങ്ങള്‍ക്ക് കാണണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാം ഘട്ടമായി ഇന്ന് തുടങ്ങിയ വാഹന പ്രചാരണത്തില്‍ കൊടുമണ്ണില്‍ എത്തിയ എത്തിയ ചിറ്റയം ഗോപകുമാറിന് സ്‌നേഹോഷ്മള സ്വീകരണമാണ് നല്‍കിയത്.അമ്മമാരുടെയും പ്രായമേറിയവരുടെയും അനുഗ്രഹം ഏറ്റുവാങ്ങിയും യുവജനങ്ങളുടെയും കുട്ടി കളുടെയും പിന്തുണ നേടിയും ആണ് ചിറ്റയം ഗോപകുമാറിന്റെ കൊടുമണ്ണിലെ പ്രയാണം.
കൊടുമണ്ണില്‍ നിന്ന് തുടങ്ങിയ പ്രചാരണം ഏകദേശം 42 സ്വീകരണവേദികളില്‍ ചിറ്റയം ഗോപകുമാര്‍ പങ്കെടുത്തു. പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും ഹര്‍ഷാരവങ്ങളോടെയും ആണ് ഓരോ സ്വീകരണവേദികളിലും ചിറ്റയത്തെ ആളുകള്‍ സ്വീകരിച്ചത്. ഉച്ചവെയിലിനെ വകവെയ്ക്കാതെ നൂറുകണക്കിനാളുകളാണ് ചിരണിക്കല്‍ മുതല്‍ ഒരിപ്പുറം വരെയുള്ള സ്വീകരണവേദികളില്‍ എത്തിയത്. പറക്കോട് മേഖലയിലെ വലിയ കുളത്ത് നിന്നായിരുന്നു ഉച്ചയ്ക്ക് ശേഷം പ്രചാരണം ആരംഭിച്ചത്. പൂക്കള്‍ നല്‍കിയും താലപ്പൊലികള്‍ കൊണ്ട് സ്വീകരിച്ചും കിരീടം ധരിപ്പിച്ചും സ്വീകരണങ്ങള്‍ വ്യത്യസ്ഥമായിരുന്നു. ഓരോ സ്വീകരണ കേന്ദ്രങ്ങളും ചുവന്ന കൊടിതോരണങ്ങള്‍ ചമച്ച വീഥികളിലൂടെ തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ത്ഥി എത്തുമ്പോള്‍ അന്തരീക്ഷത്തില്‍ ഇടതുപക്ഷത്തെ ചേര്‍ത്തു പിടിച്ചുള്ള മുദ്രാവാക്യം ഉയരുകയായി. ഇടത് മുന്നണിയുടെ പ്രമുഖ നേതാക്കള്‍ വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ ഇടത് വികസന നേട്ടങ്ങള്‍ അക്കമിട്ട് പറഞ്ഞും ജനക്ഷേമ പ്രവര്‍ത്തനത്തെ പറ്റിയും വിശദീകരിച്ചിരുന്നു.
Your comment?