അടൂരില്‍ സാധ്യത യുഡിഎഫിന് തന്നെ: പ്രചാരണം ശക്തമാക്കാത്തത് പോരായ്മ: ബാബു ദിവാകരന്‍
അടൂര്‍: നിയോജക മണ്ഡലത്തില്‍ യുഡിഎഫിന് സാധ്യതയേറിയെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ നഗരസഭാ ചെയര്‍മാനുമായ ബാബു ദിവാകരന്‍. നല്ല നിലയിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി എംജി കണ്ണന്റെ പ്രചാരണം മുന്നോട്ടു പോകുന്നത്. എങ്കിലും ചില മേഖലകളില്‍ പ്രചാരണം ദുര്‍ബലമാണ്. ബൂത്തു കമ്മറ്റികള്‍ പ്രചാരണം ശക്തിപ്പെടുത്തേണ്ടതുണ്ട്. മികച്ച ഏകോപനമാണ് അതിന് ആവശ്യം. നിയോജക മണ്ഡലം തലത്തിലെ ഏകോപനത്തിന് ശക്തമായ നേതൃത്വം ആവശ്യമാണ്. ഇതിനായി കെപിസിസി ഇടപെടണം. ഓരോ സീറ്റും വിലപ്പെട്ടതാണ്.
അടൂര്‍ മണ്ഡലം തിരിച്ചു പിടിക്കാനുള്ള സുവര്‍ണാവസരമാണ് കൈ വന്നിരിക്കുന്നത്. അതിന് ഉതകുന്നയാളാണ് നമ്മുടെ സ്ഥാനാര്‍ഥി എംജി കണ്ണന്‍. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലുണ്ടായതു പോലുള്ള പാളിച്ചകള്‍ പ്രചാരണത്തിലുണ്ടാകാന്‍ പാടില്ല. നിലവില്‍ യുഡിഎഫില്‍ യാതൊരു പ്രശ്നങ്ങളുമില്ല. എല്ലാവരും ഒറ്റക്കെട്ടായി രംഗത്തുണ്ട്. പുതിയ പ്രചാരണ തന്ത്രങ്ങളുമായി വരും ദിനങ്ങളില്‍ താനും ആക്ടീവാകുമെന്ന് ബാബു ദിവാകരന്‍ പറഞ്ഞു. അടൂരിലേക്ക് യുഡിഎഫ് സ്ഥാനാര്‍ഥിയായി ബാബു ദിവാകരന്റെ പേരും പരിഗണിച്ചിരുന്നു. അവസാന നിമിഷം ഒഴിവായെങ്കിലും തനിക്ക് അതില്‍ പരാതിയൊന്നുമില്ല. പാര്‍ട്ടിയുടെ വിജയമാണ് അന്തിമ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Your comment?