തൃശൂര്‍: പൂര ലഹരിയില്‍ മുഴുകി തൃശൂര്‍. ഘടകപൂരങ്ങള്‍ വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എത്തി. പഴയ നടക്കാവില്‍ മഠത്തില്‍ വരവ് തുടങ്ങി. കോങ്ങാട് മധു പ്രമാണിയാകുന്ന പഞ്ചവാദ്യത്തിനു തുടക്കമായി. 12.30നു പാറമേക്കാവ് അമ്പലത്തിനു മുന്നില്‍ ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കുന്ന ചടങ്ങിനൊപ്പം പെരുവനം കുട്ടന് മാരാരുടെ ചെമ്പടമേളം.
2 മണിയോടെ വടക്കുന്നാഥക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലെ ഇലഞ്ഞിത്തറയില്‍ ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളം. 2.45നു ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് അനിയന്മാരാരുടെ പ്രമാണത്തില്‍ തിരുവമ്പാടിയുടെ പാണ്ടിമേളം അരങ്ങേറും. വൈകിട്ട് 5.30നു തെക്കേഗോപുരനടയില്‍ കുടമാറ്റം. രാത്രി 11നു പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യത്തിനു പരയ്ക്കാട് തങ്കപ്പന് മാരാര്‍ പ്രമാണിയാകും.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in CRIME
Your comment?