കണ്ണൂര്‍: തീവണ്ടിയിലെ മോഷണക്കൈകള്‍ അപ്പര്‍ ബര്‍ത്തിലേക്കും. ജീവനു തന്നെ ഭീഷണിയായ യാത്രയാണ് സ്ലീപ്പര്‍ ക്ലാസുകളില്‍ സ്ത്രീകള്‍ നേരിടുന്നത്. ചൊവ്വാഴ്ച നേത്രാവതി എക്‌സ്പ്രസില്‍ കാസര്‍കോട് പിലിക്കോട് സ്വദേശി സുപ്രിയയുടെ മാല മോഷ്ടിച്ചു. കവര്‍ച്ചയ്ക്കിടയില്‍ കഴുത്തിന് മുറിവേല്‍ക്കുകയും ചെയ്തു.നേത്രാവതി എക്‌സപ്രസില്‍ (16345) പന്‍വേലില്‍ നിന്ന് പയ്യന്നൂരേക്ക് യാത്രചെയ്യുകയായിരുന്നു സുപ്രിയയും കുടുംബവും. എസ്-ആറിലെ അപ്പര്‍ബര്‍ത്തിലായിരുന്നു കിടന്നത്. കുംത സ്റ്റേഷന്‍ വിടുമ്പോഴാണ് മോഷ്ടാവ് മാലപൊട്ടിച്ച് ഇറങ്ങിയോടിയത്. മാലയുടെ ലോക്കറ്റ് വണ്ടിയില്‍ വീണു. മാല പൊട്ടിച്ചശക്തിയില്‍ കഴുത്തിന് മുറിവേറ്റു. സുപ്രിയ ടി.ടി.ഇ.ക്ക് പരാതി നല്‍കി.
രാത്രികാല യാത്രയില്‍ എ.സി. കോച്ചുകളിലടക്കം മോഷണം ഏറിയപ്പോഴാണ് സ്ത്രീകള്‍ അപ്പര്‍ബര്‍ത്തിനെ സുരക്ഷിതമായി കണ്ടത്. ആഭരണങ്ങളും ബാഗും മോഷ്ടിക്കുന്നത് ബ്ലേഡ് പോലുള്ളവ ഉപയോഗിച്ചായതിനാല്‍ ലോവര്‍ ബര്‍ത്തുകളില്‍ സ്ത്രീകള്‍ക്ക് ഉറക്കം നഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ അപ്പര്‍ബര്‍ത്തും സുരക്ഷിതമല്ലാതായി. കഴിഞ്ഞവര്‍ഷം സമ്പര്‍ക്ക ക്രാന്തി എക്‌സ്പ്രസില്‍ ജര്‍മന്‍ ദമ്പതിമാരും കവര്‍ച്ചയ്ക്കിരയായി.
Your comment?