അടൂര്‍ ഗോപു നന്ദിലത്ത് ജിമാര്‍ട്ടിന്റെ മൂന്നാംനിലയില്‍ നിന്ന് വീണ് യുവാവ് മരിച്ചു:ചരമ വാര്‍ത്ത ഒഴിവാക്കി മിക്ക മാധ്യമങ്ങളും
അടൂര്‍: ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ വ്യാപാരശൃംഖലയെന്ന് പറയുന്ന ഗോപു നന്ദിലത്ത് ജിമാര്‍ട്ടിന്റെ അടൂര്‍ ശാഖയിലെ മൂന്നാം നിലയില്‍ നിന്ന് കാല്‍വഴുതി വീണ് യുവാവ് മരിച്ചു. പാലക്കാട് -പട്ടാമ്പി സ്വദേശി ഉമേഷ് (34) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മഴപെയ്തതിനെ തുടര്‍ന്ന് ഗോഡൗണ്‍ ഭാഗത്ത് വെള്ളം ഇറങ്ങിയോ എന്ന് പരിശോധിക്കാന്‍ കയറിയപ്പോഴാണ് അപകടമുണ്ടായതെന്ന് പറയുന്നു. മൂന്നാം നിലയില്‍ നിന്ന് കാല്‍വഴുതി താഴേക്ക് വീണാണ് അപകടമുണ്ടായതെന്നാണ് ഗോപു നന്ദിലത്ത് ജി മാര്‍ട്ട് അധികൃതര്‍ പറയുന്നത്. അടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ഉമേഷിനെ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം തിരുവല്ലയിലെ മെഡിക്കല്‍കോളേജില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.പത്ര-മാധ്യമങ്ങള്‍ക്ക് കോടികളുടെ പരസ്യം നല്‍കുന്നതിനാല്‍ മിക്ക മാധ്യമങ്ങളും ചില മാധ്യമങ്ങളില്‍ സ്ഥാപനത്തിന്റെ പേരൊഴിവാക്കി വാര്‍ത്ത നല്‍കിയിട്ടുണ്ട്.
Your comment?