നിലയ്ക്കലില്‍വച്ച് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയേറ്റിലേക്ക് ബി.ജെ.പി പ്രവര്‍ത്തകരുടെ മാര്‍ച്ച്
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ നിലയ്ക്കലില്‍വച്ച് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയേറ്റിലേക്ക് ബി.ജെ.പി പ്രവര്‍ത്തകരുടെ മാര്‍ച്ച്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.
സെക്രട്ടേറിയേറ്റിന്റെ അകത്തേക്ക് കടക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പോലീസ് തടഞ്ഞതോടെ പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പോലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ചിതറിയോടിയ പ്രവര്‍ത്തകര്‍ വീണ്ടും തിരിച്ചെത്തുകയും കെ.എസ്.ആര്‍.ടി.സി ബസ് തടയുകയും ചെയ്തു. നൂറുകണക്കിന് ബി.ജെ.പി പ്രവര്‍ത്തകരാണ് സെക്രട്ടേറിയേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കാനെത്തിയത്.
അറസ്റ്റിലായ ബി.ജെ.പി നേതാവ് കെ സുരേന്ദ്രനെ എത്തിച്ച ചിറ്റാര്‍ പോലീസ് സ്റ്റേഷന് മുന്നിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നാമജപ പ്രതിഷേധം തുടങ്ങി. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് പേര്‍ അവിടെ സംഘടിച്ചിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. വന്‍ പോലീസ് സന്നാഹവും സ്ഥലത്തുണ്ട്. സംഘര്‍ഷ സാധ്യത പ്രദേശത്ത് നിലനില്‍ക്കുന്നുണ്ട്. പോലീസ് സ്റ്റേഷന് മുന്നിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.
Your comment?