അടൂര്‍: വെള്ളപ്പൊക്കത്തിന് ശേഷം വീടുകളിലേക്ക് മടങ്ങുമ്പോള്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. വീടുകള്‍ വൃത്തിയാക്കുന്നതിന് മുമ്പ് കെട്ടിട സുരക്ഷയും ഗ്യാസ്-വൈദ്യുതി സുരക്ഷയും പരിശോധിച്ച് ഉറപ്പുവരുത്തണം. വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യണം. പരിസരം വൃത്തിയാക്കുന്നതിന് ഒരു കിലോഗ്രാം നീറ്റുകക്കയില്‍ 250 ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ ചേര്‍ത്ത് ഉപയോഗിക്കാം. കുടിവെള്ള സ്രോതസ്സുകള്‍ സൂപ്പര്‍ ക്ലോറിനേഷന് വിധേയമാക്കണം. കുപ്പിവെള്ളം ഉള്‍പ്പെടെ തിളപ്പിച്ച് മാത്രം ഉപയോഗിക്കുക. മലിനമായ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ കൈയുറയും കാലുറയും ധരിക്കുക. എലിപ്പനി പ്രതിരോധമരുന്നായ ഡോക്സിസൈക്ലിന്‍ ഗുളിക ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം ഉപയോഗിക്കു ക. ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങള്‍ ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് അണുനശീകരണം നടത്തുക. പനിയോടൊപ്പം തടിപ്പുകള്‍, തിണര്‍പ്പുകള്‍, വയറിളക്കം, ഛര്‍ദി തുടങ്ങിയവ ഉണ്ടായാല്‍ വൈദ്യസഹായം തേടണം. ആരോഗ്യ സംബന്ധമായ കൂടുതല്‍ വിവരം ലഭിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് 0471 2552056 എന്ന നമ്പരിലേക്ക് ബന്ധപ്പെടാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍. ഷീജ അറിയിച്ചു.
Leave a Reply
News Ticker
-
അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ സൗജന്യ ആസ്ത്മ അലര്...
അടൂര്‍:ലോക സി ഓ പി ഡി... read more »
-
സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തട്ടിപ്പാണോ?! ഇന്‍...
മലപ്പുറം: രോഗം... read more »
-
ബിഎസ്എന്‍എല്‍: വീട്ടിലെ വൈ-ഫൈ രാജ്യത്ത് എവിടെയിരുന...
ദില്ലി: വീട്ടിലെ വൈ-ഫൈ... read more »
-
കല്ലടയാറിന്റെ ആഴമേറെയുള്ള ഭാഗത്ത് ഇറങ്ങിയ രണ്ട് വി...
അടൂര്‍ :കല്ലടയാറിന്റെ... read more »
-
സ്വകാര്യബസ് പോസ്റ്റും മതിലും ഇടിച്ചു തകര്‍ത്തു: 26...
അടൂര്‍: കെ.പി റോഡില്‍ പഴകുളം... read more »
-
സംസ്ഥാനത്ത് 27 വരെ ശക്തമായ മഴ ലഭിക്കും: ചിലയിടങ്ങള...
തിരുവനന്തപുരം: സംസ്ഥാനത്ത്... read more »
-
രാഹുല്‍ മാങ്കൂട്ടത്തിലിനു പിന്തുണ പ്രഖ്യാപിച്ച് പി...
പാലക്കാട്: നിയമസഭാ... read more »
-
ഒടുവില്‍ അര്‍ജുന്റെ ലോറി കണ്ടെത്തി; മൃതദേഹം ബോട്ടി...
ഷിരൂര്‍: മണ്ണിടിച്ചിലില്‍... read more »
-
യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സം...
തിരുവനന്തപുരം:... read more »
Popular
-
1എമര്‍ജന്‍സി വിന്‍ഡോയിലൂടെ പുറത്തേക്ക് തെറിച്ചത് മാത്രം ഓര്‍മയുണ്ട്: എണീറ്റ് നോക്കുമ്പോള്‍ ട്രെയിന്‍ ബോഗികള്‍ കരണം മറിയുന്നു: ഒഡീഷ ട്രെയിന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ജവാന് അനില്‍കുമാര്‍ പറയുന്നു
-
223ന് ആരംഭിക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു
-
3ലുലു ഫോറക്സ് ഇനി കൊച്ചിന് എയര്‍പോര്‍ട്ടിലും: കറന്‍സി വിനിമയം ഇനി വേഗത്തില്‍
-
4‘ബ്രേക്കിക്കില്ലാതെ’ അടൂര്‍ കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ ബസുകള്‍
-
5ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്
-
6ശബരിമല എയര്‍ പോര്‍ട്ട് കൊടുമണ്ണില്‍ ഉടന്‍ തുടങ്ങുക
-
7ഗാനഗന്ധര്വന് യേശുദാസിനെ അമേരിക്കയിലെ വീട്ടിലെത്തി സന്ദര്‍ശിച്ച് മോഹന്‍ലാല്‍
-
8ആരാധകരെ ആവേശത്തിലാക്കി തുറന്ന വാഹനത്തില്‍ അര്‍ജന്റീനയുടെ പര്യടനം
-
9‘ഇടികൊണ്ട ഛിന്നഗ്രഹത്തിനു വാല് മുളച്ചു’
-
10അനുവാദമില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ചു; മെസ്സിയെ സസ്പെന്‍ഡ് ചെയ്ത് പിഎസ്ജി
Your comment?