5:32 pm - Sunday November 24, 7450

രക്ഷാപ്രവര്‍ത്തനത്തിനിടെ ലോറി പാഞ്ഞുകയറി പൊലീസ് ഡ്രൈവര്‍ മരിച്ചു

Editor

കൊട്ടാരക്കര: വാഹനാപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്ന പോലീസുകാര്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറി ഒരു പോലീസുകാരന്‍ മരിച്ചു. പോലീസ് കണ്‍ട്രോള്‍ യൂണിറ്റിലെ ഡ്രൈവര്‍ വിപിനാണ് മരിച്ചത്. കുളക്കടയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം.പോലീസ് കണ്‍ട്രോള്‍ യൂണിറ്റിലെ എസ്‌ഐ വേണുഗോപാല്‍, എഎസ്‌ഐ അശോകന്‍, എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമാണ്.

പുലര്‍ച്ചെ എം സി റോഡിലാണ് അപകടമുണ്ടായത്. രാത്രിയില്‍ ഇവിടെ കാര്‍ പോസ്റ്റില്‍ ഇടിച്ച് അപകടമുണ്ടായിരുന്നു. ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ എത്തിയതായിരുന്നു പോലീസ് സംഘം. അപകടത്തിന്റെ മഹസര്‍ തയ്യാറാക്കുന്നതിനിടെയാണ് എംസി റോഡിലൂടെ വേഗതയില്‍ വന്ന ലോറി ഇവര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. കാര്‍ തകര്‍ത്ത് ലോറി പോലീസുകാര്‍ക്കു മേല്‍ ഇടിച്ചുകയറുകയായിരുന്നു.

പരിക്കേറ്റ പോലീസുകാരെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ വെച്ചാണ് വിപിന്‍ മരിച്ചത്. ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. ലോറി ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ത്രിപുര തിരഞ്ഞെടുപ്പ് ഫലം സി പി എമ്മിന്റെ നയങ്ങള്‍ക്കേറ്റ പരാജയം: താമരാക്ഷന്‍

നാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ സമ്മാനം നാല് കണ്‍മണികള്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ