2016-17 വര്‍ഷത്തെ ക്ഷീര കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജനറല്‍ വിഭാഗത്തില്‍ വിജയന്‍ കൊല്ലന്റെ തെക്കേതില്‍ മുണ്ടപ്പള്ളിയും വനിതാ കര്‍ഷക വിഭാഗത്തില്‍ മേരിക്കുട്ടി ജോയി, പുത്തന്‍പുരയ്ക്കല്‍ വെച്ചൂച്ചിറയും പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ എം.ആര്‍.ഐശ്യര്യ, വട്ടയ്ക്കല്‍ റാന്നിയും അവാര്‍ഡിന് അര്‍ഹരായി.
ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ചതിന് വെച്ചൂച്ചിറ ക്ഷീര സംഘവും പന്തളം കെ.വി.സി.എസ് സംഘവും അവാര്‍ഡിന് അര്‍ഹമായി. മികച്ച തീറ്റപ്പുല്‍കൃഷി തോട്ടം ഉടമകള്‍ക്കുള്ള അവാര്‍ഡിന് മധുസൂദനന്‍ നായര്‍ ശ്രീരാഗം പുതുശേരിഭാഗം, ബാബുവര്‍ഗീസ് വാക്കേവടക്കേതില്‍ പൂഴിക്കാട്, രാമരാജന്‍ രാമപുരത്ത് വീട് ഉള്ളന്നൂര്‍, പ്രദീപ് കുമാര്‍ ചക്കുംകുഴിക്കല്‍ പ്രമാടം, രാജേഷ് കുമാര്‍ ശ്രീശൈലം പരിയാരം, സജി ഈപ്പന്‍ മേലേതറയില്‍ പുല്ലുകുത്തി, എം.കെ. ചാക്കോ മഠത്തികുന്നേല്‍ ചാത്തന്‍തറ, രതീഷ് നമ്പൂതിരി, മൂവടത്തുമന, പെരിങ്ങര, സഹദേവന്‍ വെട്ടിക്കല്‍തുണ്ടത്തില്‍ പുറമറ്റം എന്നിവര്‍ അര്‍ഹരായി. ഗുണനിലവാരമുള്ള ക്ഷീരസംഘമായി കടമ്മനിട്ട ക്ഷീരസംഘത്തെയും മികച്ച ക്ഷീര സംഘം സെക്രട്ടറിയായി ഐമാലി ക്ഷീരോല്പാ ദക സഹകരണ സംഘം സെക്രട്ടറിയെയും തെരഞ്ഞെടുത്തു.
പശുവിനൊപ്പം സെല്‍ഫി മത്സരത്തില്‍ എ.ഗോപിക വിലങ്ങന്‍തുണ്ടില്‍ ഹൗസ് കുരമ്പാല പന്തളം, എ.അന്‍സല്‍ഖാന്‍, അഫ്സല്‍ മന്‍സില്‍ കോന്നി, സിബിന്‍ ആര്‍. കുരമ്പാല പന്തളം എന്നിവര്‍ അവാര്‍ഡ് നേടി. കന്നുകാലി പ്രദര്‍ശനത്തില്‍ സുജ പ്രസാദ് കുറ്റിക്കാട്ട് കോയിപ്രം, രാധാമണി പീഠത്തുങ്കല്‍, സി.വി.ഗോപാലകൃഷ്ണന്‍, കോയിപ്രം, സരസ്വതി മുല്ലശേരില്‍ എന്നിവരും കിടാരി, കന്നുകുട്ടി പ്രദര്‍ശനത്തില്‍ അച്ചുതപണിക്കര്‍ പ്ലാത്താനത്ത്, സുരേഷ് കുമാര്‍ പ്ലാത്താനത്ത്, സരസ്വതി മുല്ലശേരില്‍ എന്നിവരും അവാര്‍ഡിന് അര്‍ഹരായി.
Your comment?