അടൂര്‍:കടമ്പനാട് ഇ.കെ.പിള്ളയുടെ സ്മൃതിമണ്ഡപത്തില്‍നിന്ന് ഡി.സജിയുടെ നേതൃത്വത്തില്‍ ദീപശിഖ എത്തി. ഇലന്തൂര്‍ എ.എം.അജി സ്മൃതി മണ്ഡപത്തില്‍നിന്ന് ശരത്ചന്ദ്രകുമാറിന്റെയും പത്തനംതിട്ട എം.സുകുമാരപിള്ള സ്മൃതിമണ്ഡപത്തില്‍നിന്ന് മാത്യു തോമസിന്റെയും നേതൃത്വത്തില്‍ പതാക ജാഥ വന്നു. കാവുംമണ്ണില്‍ പാപ്പച്ചന്റെ സ്മൃതിമണ്ഡപത്തില്‍നിന്ന് മനോജ് ചരളേലും കോട്ടൂര്‍ കുഞ്ഞുമോന്‍ സ്മൃതിമണ്ഡപത്തില്‍നിന്ന് കെ.ജി.രതീഷ്‌കുമാറും ചേര്‍ന്ന് കൊടിമരജാഥ നയിച്ചു. വി.കെ.കൃഷ്ണന്‍കുട്ടി സ്മൃതിമണ്ഡപത്തില്‍നിന്ന് എം.പി.മണിയമ്മയുടെയും സി.കെ.ശ്രീധരന്റെ സ്മൃതിമണ്ഡപത്തില്‍നിന്ന് പി.ആര്‍.ഗോപിനാഥന്റെയും നേതൃത്വത്തില്‍ ബാനര്‍ജാഥയും സമ്മേളന നഗറിലേക്ക് എത്തി.
ദീപശിഖ ജില്ലാ സെക്രട്ടറി എ.പി.ജയനും പതാക എം.വി.വിദ്യാധരന്‍ മുണ്ടപ്പള്ളി തോമസ് എന്നിവരും കൊടിമരം അടൂര്‍ സേതു, കുറുമ്പകര രാമകൃഷ്ണന്‍ എന്നിവരും ബാനര്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. ടി.മുരുകേഷ് എന്നിവരും ചേര്‍ന്ന് ഏറ്റുവാങ്ങി. ദീപശിഖ, പതാക, കൊടിമര, ബാനര്‍ ജാഥകള്‍ അടൂര്‍ ബൈപ്പാസില്‍ പുതിയ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍ സംഗമിച്ച് ജാഥയായി അടൂര്‍ കെ.എസ്.ആര്‍.ടി.സി. ജങ്ഷനിലെത്തി സമാപിച്ചു. ജില്ലാ സമ്മേളനത്തിന്റെ പതാക വൈ.തോമസ് ഉയര്‍ത്തി. മാര്‍ച്ചും പൊതുസമ്മേളനവും ഇന്ന്
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായിട്ടുള്ള ചുവപ്പ് സേനാ മാര്‍ച്ച് ഞായറാഴ്ച വൈകീട്ട് നാലിന് അടൂര്‍ ഹൈസ്‌കൂള്‍ ജങ്ഷനില്‍നിന്ന് ആരംഭിക്കും. പിന്നാലെ വിവിധ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രകടനവും നടക്കും. 5.30-ന് അടൂര്‍ കെ.എസ്.ആര്‍.ടി.സി. കോര്‍ണറില്‍ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എ.പി.ജയന്‍ അധ്യക്ഷത വഹിക്കും. മന്ത്രി കെ.രാജു, ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ., ടി.പുരുഷോത്തമന്‍, പി.പ്രസാദ്, കെ.ആര്‍.ചന്ദ്രമോഹന്‍ എന്നിവര്‍ പങ്കെടുക്കും.
ഇന്ന് ഗതാഗത നിയന്ത്രണം
സി.പി.ഐ. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചുവപ്പ് സേനാ മാര്‍ച്ചും പ്രകടനവും നടക്കുന്ന ഞായറാഴ്ചത്തെ ഗതാഗത ക്രമീകരണങ്ങള്‍. ജാഥയ്ക്കുള്ള മണ്ഡലം കമ്മിറ്റികള്‍ വരേണ്ടയിടം. അടൂര്‍ മണ്ഡലം കമ്മിറ്റി-അടൂര്‍ ഹൈസ്‌കൂള്‍ ജങ്ഷനിലെ സെന്‍ട്രല്‍ സ്‌കൂള്‍ റോഡ്, മല്ലപ്പള്ളി, തിരുവല്ല മണ്ഡലം കമ്മിറ്റികള്‍-എം.സി.റോഡില്‍ കെ.ടി.ഡി.സി. ഹോട്ടലിന് മുമ്പില്‍, പത്തനംതിട്ട, റാന്നി, കോന്നി, കോഴഞ്ചേരി മണ്ഡലം കമ്മിറ്റികള്‍-അടൂര്‍ സെന്‍ട്രല്‍ മൈതാനം വഴി ബൈപ്പാസ് റോഡിലുള്ള പുതിയ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍. വാഹനങ്ങള്‍ ബൈപ്പാസിലുള്ള പുതിയ സ്റ്റാന്‍ഡില്‍
ജാഥയില്‍ പങ്കെടുക്കാന്‍ എത്തുന്നവരെ കൊണ്ടുവരുന്ന എല്ലാ വാഹനങ്ങളും ബൈപ്പാസ് റോഡിലുള്ള പുതിയ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യണം.
Your comment?