‘അടൂര്‍ പോലീസ് ജപ്പാന് റഷ്യ തര്‍ക്കം നടക്കുന്ന കുറില്‍ ദ്വീപില്‍ പെറ്റി അടിച്ചു’
അടൂര്‍ പോലീസാണ് ജപ്പാന് റഷ്യ തര്‍ക്കം നടക്കുന്ന കുറില്‍ ദ്വീപില്‍ പെറ്റിയടിച്ച രസകരമായ സംഭവം. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് അടൂര്‍ പോലീസ് നെല്ലിമുകള്‍ ജംഗ്ഷന് സമീപം ആധുനിക സംവിധാനങ്ങളുള്ള ക്യാമറ ഉപയോഗിച്ച് പെറ്റിയടിച്ചത്രെ!
രാത്രിയോടെ പത്തനംതിട്ട ട്രാഫിക് പോലീസിന്റെ ഇ- ചെല്ലാന്‍ മെസേജെത്തിതുടങ്ങി. പെറ്റിയുടെ ചിത്രങ്ങളടങ്ങിയ പേപ്പര്‍ വായിച്ചപ്പോള്‍ പലരും ഞെട്ടി. സംഭവം നടന്നസ്ഥലം (place of incident) കുറില്‍ ദ്വീപ് (Kuril Islands) എന്നാണ് രേഖപ്പെടുത്തിയത്. വര്‍ഷങ്ങളായി ഈ ദ്വീപിന് വേണ്ടി റഷ്യയും ജപ്പാനും തമ്മില്‍ തര്‍ക്കം നടക്കുകയാണ് ഇതിനിടെയാണ് അടൂര്‍ പോലീസ് ഈ ദ്വീപ് കാണിച്ച് പലരില്‍ നിന്നും പെറ്റി ഈടാക്കിയത്. പെറ്റി കിട്ടിയ ചിലര്‍ കോടതിയെ സമീപിക്കാന്‍ വക്കീലന്മാരെ സമീപിച്ചിട്ടുണ്ട്.
Your comment?