ഏഴംകുളം ദേവീ ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠാ വാര്‍ഷികവും ഹിന്ദു മഹാ സമ്മേളനവും
ഏഴംകുളം: ഏഴംകുളം ദേവീക്ഷേത്രത്തില്‍ പുനപ്രതിഷ്ഠാ വാര്‍ഷികം ജൂണ്‍ 30-ന് അവസാനിക്കും. ജൂലൈ ഒന്നു മുതല്‍ മൂന്നു വരെ ഹിന്ദു മഹാസമ്മേളനം നടക്കും. 29 -ന് രാവിലെ മുതല്‍ കലശപൂജ, ഉച്ചപൂജ, കലശാഭിഷേകം എന്നിവ നടക്കും. ജൂണ്‍ 30-ന് 11:30-ന് അന്നദാനം, ഏഴിന് കോഴിക്കോട് ഡോ.പ്രശാന്ത് വര്‍മ്മ നയിക്കുന്ന മാനസ ജപ ലഹരി. ജൂലൈ ഒന്നിന് രാവിലെ ഒന്‍പതിന് പുഷ്പാഞ്ജലി സ്വാമിയാര്‍ക്ക്(അച്യുത ഭാരതി സ്വാമിയാര്‍) വരവേല്‍പ്പ്. 11-ന് ഉച്ചപൂജ, 11.30 മുതല്‍ ഒന്നു വരെ ലളിതാ സഹസ്രനാമ പാരായണം. 6.50-ന് നടക്കുന്ന ഹിന്ദു മഹാ സമ്മേളനം ഉദ്ഘാടനം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം തന്ത്രി ഡോ.രാമചന്ദ്രന്‍ അഡിക നിര്‍വഹിക്കും.
ഏഴംകുളം ദേവീക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അവറുവേലില്‍ ജി.പത്മകുമാര്‍ അധ്യക്ഷനാകും. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. ജൂലൈ രണ്ടിന് രാവിലെ 8.30-ന് ഗോപൂജ, രണ്ട് മുതല്‍ അഞ്ചുവരെ നാരായണീയം, വൈകിട്ട് അഞ്ചിന് നിരാഞ്ജനപൂജ, മുഖ്യ സാന്നിധ്യം അയ്യപ്പസേവാസമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്. വൈകിട്ട് 6.50-ന് നടക്കുന്ന രണ്ടാം ദിവസം ഹിന്ദുമഹാസമ്മേളനം ചലചിത്ര നടന്‍ മന്‍രാജ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന കാര്യദര്‍ശി മാര്‍ഗ്ഗദര്‍ശക മണ്ഡലം ആത്മബോധനീയ എരുമേലി ആശ്രമം സ്വാമി സത് സ്വരൂപാനന്ദ സരസ്വതി പ്രഭാഷണം നടത്തും. ആധ്യാത്മിക പ്രഭാഷകന്‍ ഒ.എസ് സതീഷ് മുഖ്യ പ്രഭാഷണം നടത്തും. ഏഴംകുളം ദേവീക്ഷേത്ര ഊരാണ്മ പ്രതിനിധി,സ്വാഗത സംഘം രക്ഷാധികാരി ചേന്നായത്ത് ആര്‍.ശശിധരന്‍ ഉണ്ണിത്താന്‍ അധ്യക്ഷനാകും. ജൂലൈ മൂന്നിന് രാവിലെ 8.30-ന് വൃക്ഷ പൂജ,ഒന്‍പതു മുതല്‍ 10.30-വരെ പ്രഭാഷണം, വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി( കോഴിക്കോട് ഹൃദയ വിദ്യാ ഫൗണ്ടേഷന്‍),ഒന്നു മുതല്‍ 12.30-വരെ പ്രഭാഷണം,ശബരീനാഥ് ദേവി പ്രീയ(പ്രൊഫ.എ .ഐ .എം.എസ് ഇടുക്കി), 12.30-ന് അന്നദാനം, വൈകിട്ട് മൂന്നു മുതല്‍ 4.30-വരെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചര്‍,4.30 മുതല്‍ ആറുവരെ വേദശ്രീ പറക്കോട് എന്‍.വി നമ്പ്യാതിരി അനുസ്മരണം, പ്രഭാഷണം, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, 6.50-ന് ഹിന്ദു മഹാ സമ്മേളം സമാപനം അവിട്ടം തിരുന്നാള്‍ ആദിത്യവര്‍മ്മ(കവടിയാര്‍ കൊട്ടാരം തിരുവനന്തപുരം) ഉദ്ഘാടനം ചെയ്യും. ഡോ.ഭാര്‍ഗ്ഗവറാം മുഖ്യ പ്രഭാഷണം നടത്തും.
ലോകാംബിക ക്ഷേത്രത്തിന്റെ പ്രധാന പുരോഹിതന്‍ അഡ്വ.എം.ത്രിവിക്രമന്‍ അടികള്‍ പ്രഭാഷണം നടത്തും. ഏഴംകുളം ദേവീക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അവറുവേലില്‍ ജി.പത്മകുമാര്‍ അധ്യക്ഷനാകും. തുടര്‍ന്ന് ഏഴംകുളം ദേവിയുടെ ഛായാചിത്രം അഡ്വ.എം. ത്രിവിക്രമന്‍ അടികള്‍ യജ്ഞ പ്രസാദമായി സമര്‍പ്പിക്കുമെന്ന് ഏഴംകുളം ദേവീക്ഷേത്ര സംരക്ഷണ സംഘടന പ്രസിഡന്റ് അവറുവേലില്‍ ജി. പദ്മകുമാര്‍,ട്രഷറര്‍ സി.പ്രമോദ് കുമാര്‍ എന്നിവര്‍ പറഞ്ഞു
Your comment?