സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ നാല് ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. എറണാകുളം, പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം.
മണിക്കൂറില്‍ 40 കി. മീ വേഗതയില്‍ കാറ്റിനും സാദ്ധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. ചൊവ്വാഴ്ച ഉച്ചയോടെ മഴ കനക്കും. ബുധനാഴ്ചയും വ്യാഴാഴ്ചയും കൂടുതല്‍ മഴയ്ക്ക് സാദ്ധ്യതയുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം.
ചക്രവാതച്ചുഴി അറബിക്കടലിലേക്ക് നീങ്ങുന്നത് അനുസരിച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും അറബിക്കടലില്‍ നിന്നും ഈര്‍പ്പം ഏറിയ കാറ്റ് കേരളത്തിന് അനുകൂലമാകുന്നതാണ് മഴ കനക്കാന്‍ കാരണം.
Your comment?