അടുത്ത 3 മണിക്കൂറില്‍ 6 ജില്ലകളില്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഏതാനും ദിവസത്തെ ഇടവേളയ്ക്കു ശേഷം 11 മുതല്‍ കേരളത്തില്‍ വീണ്ടും അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. 11ന് വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും 10നും മലപ്പുറം, പാലക്കാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെലോ അലര്‍ട്ട് (ശക്തമായ മഴ) നല്‍കിയിട്ടുണ്ട്.
അറബിക്കടലിലെ ന്യൂനമര്‍ദം ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദമായി മാറിയതിനാല്‍ മധ്യ കിഴക്കന്‍, പടിഞ്ഞാറന്‍ അറബിക്കടലില്‍ നാളെ വരെ മത്സ്യബന്ധനത്തിനു പോകരുത്. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി നാളെ ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുള്ളതിനാല്‍, ആഴക്കടലില്‍ മത്സ്യബന്ധനത്തിനു പോയവര്‍ നാളേക്കകം മടങ്ങിയെത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Your comment?