കോവിഡ് ഫലം തെറ്റായി നല്‍കി; വിദേശയാത്ര മുടങ്ങി പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
അടൂര്‍: കോവിഡ് പരിശോധനാ ഫലം തെറ്റായി നല്‍കി വിദേശത്തേക്ക് പോകേണ്ടിയിരുന്ന യുവാവിന് ജോലി നഷ്ടവും സാമ്പത്തിക ബാദ്ധ്യതയും ഉണ്ടാക്കിയ അടൂര്‍ കെയര്‍ ലാബിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അടൂര്‍ മണ്ഡലം കമ്മിറ്റി അധികാരികള്‍ക്ക് പരാതി നല്‍കുകയും പ്രതിഷേധിക്കുകയും ചെയ്തു.കഴിഞ്ഞ 17 നാണ് അടൂരിലെ കെയര്‍ ലാബില്‍ വിദേശത്തേക്ക് പോകുന്ന ആവശ്യവുമായി ബന്ധപ്പെട്ട് യുവാവ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയത്.ലഭിച്ച പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് അന്ന് തന്നെ മറ്റൊരു സ്വകാര്യ ലാബിലും പിറ്റേ ദിവസം അടൂര്‍: ഗവ ആശുപത്രിയില്‍ പരിശോധിക്കുകയും ചെയ്തു. രണ്ടിടത്തെയും ഫലം നെഗറ്റീവ് ആയിരുന്നു.
നിലവിലെ സാഹചര്യത്തില്‍ സൗദിയിലേക്ക് പോകുവാന്‍ ബഹ്‌റൈന്‍ വഴി മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ഒപ്പം 14 ദിവസം ക്വാറന്റൈനില്‍ കഴിയുകയും വേണം. അതിനായി ഹോട്ടലില്‍ താമസിക്കുന്നതിനായുള്ള പണം അടക്കം മുന്‍കൂറായി നല്‍കുകയും ചെയ്തിരുന്നു. തെറ്റായ പരിശോധനാ ഫലം നല്‍കിയതുമൂലം യാത്ര മുടങ്ങുകയും വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാന്നുകയും ചെയ്തു.
ഈ വിഷയത്തെ കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ജിലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലാബിന് മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തു.
ഡിസിസി ജന: സെക്രട്ടറി ഏഴംകുളം അജു, ബിജു വര്‍ഗ്ഗീസ്, എസ്.ബിനു, ഷിബു ചിറക്കരോട്ട്, നിസാര്‍ കവിളയില്‍, വി.ശശികുമാര്‍, സുനില്‍കുമാര്‍, സുരേഷ് അടൂര്‍, തൗഫീഖ് രാജന്‍, ബി.രാജേഷ്, റോബര്‍ട്ട് എന്നിവര്‍ നേതൃത്വം നല്‍കി.
Your comment?