5:32 pm - Monday November 24, 9214

ജനങ്ങളെ ഭീതിയിലാഴ്ത്തി അലഞ്ഞ് തിരിഞ്ഞ് നടന്ന അജ്ഞാതനെ മഹാത്മ ജന സേവന കേന്ദ്രം ഏറ്റെടുത്തു

Editor

‘സ്‌നേഹ പൂര്‍വ്വം വിളിച്ചപ്പോള്‍ ഒരു പ്രതിഷേധവുമില്ലാതെ അയാള്‍ കൂടെ വന്നു, വാഹനത്തില്‍ കയറി പേര് ദേവരാജന്‍ ബാക്കിയെല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഒരു പുഞ്ചിരി മാത്രം. ഒരു നാടിനെ ആകമാനം ഭയത്തിലാഴ്ത്തിയ ആ അപരിചിതന്‍, രാത്രികളിലെ നിഴല്‍ രൂപം , മാനസിക വെല്ലുവിളി നേരിടുന്ന അന്യ സംസ്ഥാക്കാരനായ ഒരു സാധു മനുഷ്യജീവിയായിരുന്നു.

താടിയും മുടിയും വളര്‍ന്ന് ദുര്‍ഗ്ഗന്ധം വമിക്കുന്ന അവസ്ഥയില്‍ ഏഴംകുളം പുതുമല തേപ്പുപാറ കൊടുമണ്‍ ഭാഗങ്ങളില്‍ അലഞ്ഞു തിരിഞ്ഞ് നടന്നിരുന്ന ഇയാള്‍ നാട്ടുകാരില്‍ ഭയാശങ്കക്ക് കാരണമായിരുന്നു. കോവിഡ് വ്യാപന ഭീതിയാവാം ദിവസങ്ങളായി പട്ടിണിയിലായ ഇയാള്‍ക്ക് ആഹാരം കൊടുക്കാനും ആരും തയ്യാറാകാതിരുന്നത്.
അക്രമിയോ ക്രിമിലോ എന്ന കാര്യത്തിലും ഏവരും ഭയചികതരായിരുന്നു.
എന്നാല്‍ സഹജീവിയുടെ ദുരിതാവസ്ഥ മനസിലാക്കിയ ജോലി സംബന്ധമായി പുതുമലയില്‍ താമസമാക്കിയ പൂതങ്കര സ്വദേശി രാജേഷ് വിവരം അടൂര്‍ മഹാത്മ ജനസേവന കേന്ദ്രത്തില്‍ ഫോണില്‍ അറിയിക്കുകയും
മഹാത്മ ജനസേവന കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല പ്രവര്‍ത്തകരായ നിഖില്‍, ദിലീപ്, അനീഷ് ബെന്‍ എന്നിവര്‍ സ്ഥലത്തെത്തി ഇയാളെ ഏറ്റെടുക്കുകയുമായിരുന്നു. അജ്ഞാതനായ ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം നല്കാന്‍ കഴിയുന്നവര്‍ 04734299900 എന്ന നമ്പരില്‍ വിളിച്ചറിയിക്കണമെന്ന് മഹാത്മ ജനസേവന കേന്ദ്രം സെക്രട്ടറി പ്രീഷില്‍ഡ അറിയിച്ചു.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ