അടൂരില്‍ KSRTC ജീവനക്കാരുടെ പൊതിച്ചോര്‍ വിതരണം
അടൂര്‍:കഴിഞ്ഞ ഒന്നര വര്‍ഷമായി അടൂര്‍ KSRTC ഡിപ്പോയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന, ജീവനക്കാരുടെ കൂട്ടായ്മയായ ‘കരുണ’ ചാരിറ്റി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍, അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ അടൂര്‍ ഗവ.ആശുപത്രിക്കു മുന്നില്‍ പൊതിച്ചോര്‍ വിതരണം തുടങ്ങി.
”പാഥേയം 2021 ”എന്ന ഈ പദ്ധതിയുടെ ആദ്യഘട്ടം മെയ് 16 വരെയാണ്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അടൂര്‍ ഗവ.ആശുപത്രിയിലെ നഴ്‌സുമാര്‍ രും ആരോഗ്യ പ്രവര്‍ത്തകരും കിടപ്പു രോഗികളും ഇതില്‍ പങ്കാളികളായി. ആംബുലന്‍സ് ജീവനക്കാര്‍, ട്രക്ക് ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് ഈ പദ്ധതി ഏറെ ആശ്വാസമായി.
നഗരസഭാ ചെയര്‍മാന്‍ ഡി.സജിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.കരുണയുടെ പ്രസിഡന്റ് റ്റി.ആര്‍.ബിജു അദ്ധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി മേലൂട് അഭിലാഷ് സ്വാഗതം പറഞ്ഞു. KSRTC അടൂര്‍ ATO കെ.കെ.ബിജി ,. നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റോണി പാണം തുണ്ടില്‍ എന്നിവര്‍ പൊതിച്ചോര്‍ വിതരണം നിര്‍ച്ചഹിച്ചു.ഏ.കെ.വിത്സന്‍, ബി.രാജേഷ് എന്നിവര്‍ സംസാരിച്ചു.
ദിവസവും ഉച്ചയ്ക്ക് 12.30 മുതല്‍ 1.30 വരെ നടക്കുന്ന പൊതിച്ചോര്‍ വിതരണം മെയ് 16 വരെ തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Your comment?