5:32 pm - Monday November 24, 4560

ലോക് ഡൗണ്‍ പ്രതിസന്ധി നേരിടുന്നവര്‍ക്ക് മഹാത്മജന സേവന കേന്ദ്രം സൗജന്യ ഉച്ചഭക്ഷണം നല്കും

Editor

അടൂര്‍:കോവിഡ് വ്യാപനം തടയുന്നതിലേക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ കാലയളവില്‍ ഭക്ഷണ പ്രതിസന്ധി നേരിടുന്നവര്‍ക്കായ് ജീവകാരുണ്യ പ്രസ്ഥാനമായ മഹാത്മ ജനസേവന കേന്ദ്രം പാകം ചെയ്ത സൗജന്യ ഉച്ചഭക്ഷണപ്പൊതി വിതരണം ചെയ്യും.
ആയതിലേക്ക് ടൗണിലെ മഹാത്മ ജന സേവന കേന്ദ്രം യൂണിറ്റ് നയനം തീയറ്ററിനും വേയ് ബ്രിഡ്ജിനുമിടയിലായി MCറോഡില്‍ പ്രത്യേക കൗണ്ടര്‍ തുറക്കുന്നതും
ഉച്ചക്ക് 12 മണി മുതല്‍ 1 മണി വരെയുള്ള സമയത്ത് ഇവിടെ നിന്നും ഭക്ഷണപ്പൊതി സ്വീകരിക്കാവുന്നതുമാണ്. സഹായികള്‍ ആരുമില്ലാതെ യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലുള്ളവര്‍ വിവരം മുന്‍കൂട്ടി ഫോണില്‍ അറിയിച്ചാല്‍ അവര്‍ക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്നതാണ്. ആയതിലേക്ക് 8606327770 എന്ന നമ്പരില്‍ വിവരം നല്കണമെന്നും മഹാത്മജന സേവന കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല അറിയിച്ചു.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1191 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1180 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ